വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,000 കടന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 69,424 ആയി. 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4,734 പേര്‍ക്കാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത് . ലോകത്താകമാനം 71,000 ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ലോകവ്യാപകമായി 12,72,860 പേര്‍ക്കാണ് കോവിഡ് മഹാമാരി ബാധിച്ചിട്ടുള്ളത് . 2,62,217 പേര്‍ക്ക് മാത്രമാണ് ലോകത്ത് ഇതുവരെ വൈറസില്‍ നിന്ന് മുക്തി നേടാനായത് . അമേരിക്കയാണ് രോഗബാധയുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നരാജ്യം . 3,36,673 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . 25,316 കോവിഡ് കേസുകളാണ് അമേരിക്കയില്‍ പുതിയതായി രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ 1,23,018 പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയുടെ ആശങ്കയേറ്റുന്നുണ്ട്. ന്യൂജഴ്സില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട് .
സ്പെയിനിലും, ഇറ്റലിയിലും, ബ്രിട്ടനിലും, ഫ്രാന്‍സിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്പെയിനില്‍ 1,31,646ലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,641 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണപ്പെട്ടത് . 5,478 പേര്‍ക്കാണ് ഏറ്റവും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയില്‍ വൈറസ് ബാധയേത്തുടര്‍ന്ന് 525 പേരാണ് മരിച്ചത് . രാജ്യത്ത് 4,316 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവിടെ ആകെ വറസ് ബാധിതരുടെ എണ്ണം 1,28,948 ആയി ഉയര്‍ന്നു.
621പേരാണ് ബ്രിട്ടനില്‍ പുതുതായി മരണത്തിനു കീഴടങ്ങിയത് . 47,806 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. ഫ്രാന്‍സില്‍ രോഗം ബാധിച്ചവര്‍ 92,839 ആയി. മരണസംഖ്യ 2,886 ഉയരുകയും ചെയ്തു. 24 മണിക്കൂറിനിടെ 518 പേര് മരിക്കുകയും ചെയ്തു .
Comments are closed.