Times Kerala

സ്വയം സംരക്ഷിക്കാൻ നോക്കിയാൽ #അവൾ വേശ്യയും വെടിയും ഒരുമ്പെട്ടവളും പിഴച്ചവളും പിന്നെ മറ്റെന്തൊക്കെയോ ഒക്കെയാകും; ജോമോൾ ജോസഫ്

 
സ്വയം സംരക്ഷിക്കാൻ നോക്കിയാൽ #അവൾ വേശ്യയും വെടിയും ഒരുമ്പെട്ടവളും പിഴച്ചവളും പിന്നെ മറ്റെന്തൊക്കെയോ ഒക്കെയാകും; ജോമോൾ ജോസഫ്

ലോക്ക് ഡൗൺ കാലത്ത് എല്ലാരും വീടുകളിൽ ഒതുങ്ങുന്ന സമയം അടുക്കള പണികളിൽ സ്ത്രീകളെ സഹായിക്കാൻ പുരുഷൻമാർ തയ്യാറാകണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ വിമർശിച്ച് ചിലർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളിൽ പ്രതികരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോൾ ജോസഫ്.

ജോമോളുടെ കുറിപ്പ് ഇങ്ങനെ:-

പുരുഷന് പ്രിവിലേജുള്ള നമ്മുടെ സോഷ്യൽ കണ്ടീഷനിങ്..

അടുക്കളപണികളിൽ സ്ത്രീകളെ സഹായിക്കാൻ പുരുഷൻമാർ തയ്യാറാകണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞപ്പോൾ, പലരും സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ ഉത്തരവാദിത്തമാണ്, മറിച്ച് സഹായിക്കലല്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ആ കൂടത്തിൽ Dhanya Madhav നെയും കണ്ടിരുന്നു.

മലയാള സമൂഹത്തോട് ഇത്രയെങ്കിലും മുഖ്യമന്ത്രി പറയാൻ തയ്യാറായത് തന്നെ വലിയ വിപ്ലവമാണ് എന്നേ ഞാൻ പറയൂ. കാരണം “കൊച്ചിനെ കുളിപ്പിക്കാൻ സ്ത്രീകൾ വേണമെന്നാരാ പറഞ്ഞെ” എന്ന് ഇന്ന് രാവിലെ പോസ്റ്റെഴുതിയിരുന്നു. ഐറിനെ Vino യും ആദീം ചേർന്ന് കുളിപ്പിക്കാൻ തുടങ്ങിയത് സംബന്ധിച്ചായിരുന്നു ആ പോസ്റ്റ്.

ആ പോസ്റ്റിൽ വന്ന ഒരു കമന്റാണിത്. ” സ്വന്തം കുട്ടിയെ പെണ്ണങ്ങൽ കുളിപ്പിക്കണം അല്ലാതെ ആണുങ്ങൾ കുളിപ്പിക്കുന്നത് കൂസന്മാരാണ്” എന്നാണ് ചാവക്കാടുള്ള ഒരു ഹനീഫ കമന്റിട്ടത്. ആ കമന്റിന് ലൌ റിയാക്ഷൻ കൊടുത്ത് അശോകൻ വരമ്പേലെന്ന മനുഷ്യനും കട്ടക്ക് കൂടെ നിന്നു. രാവിലെ കണ്ടതാണ് പിന്നെ എത്രപേര് ഹനീഫ ചാവക്കാടിന് ഹൃദയപിന്തുണ നൽകിയെന്നറിയില്ല.

സ്ത്രീ സമൂഹത്തോടും പൊതുസമൂഹത്തോടും എനിക്ക് പറയാനുളളത്, ഹനീഫ ചാവക്കാടിനെയും അശോകൻ വരമ്പേലിനെയും പോലുള്ള ആൺ സിംഹങ്ങളുടെ ചിന്തകൾക്കും ചിന്താരീതികൾക്കും മൃഗീയ പിന്തുണയും ഭൂരിപക്ഷവുമുള്ള നാടാണ് ഈ കേരള സമൂഹം. അവര് തെറ്റുകാരല്ല. ആൺകുട്ടികൾ അടുക്കളയിൽ കയറുന്നത് പോലും നാണക്കേടായി കരുതുന്ന കുലസ്ത്രീ ചിന്തകൾക്ക് പ്രബലതയുള്ള സമൂഹമാണ് കേരളം. ഭർത്താവിനെ ദൈവമായി കാണുന്ന, ഭാര്യ ഭർത്താവിന്റെ കാൽതൊട്ട് വന്ദിക്കണം എന്ന ചിന്തയിൽ കഴിയുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. ഭർത്താവിനോടും അച്ഛനോടും മാത്രമല്ല കേരളത്തിലെ സ്ത്രീകൾക്ക് ബഹുമാനം. ആൺമക്കളോടും കുറച്ച് ബഹുമാനത്തോടെയെയേ അവരിടപെടൂ. അങ്ങനെ പ്രിവിലേജ് കൽപ്പിച്ച് നൽകിയാണ് ആണിനെ അവർ വളർത്തി വലുതാക്കുന്നത്. അങ്ങനെ വളർന്നുവരുന്ന ആണിന് “താൻ ആണെന്നും” “ആണെന്നാൽ പെണേണിനേക്കാൾ കുറച്ച് കൂടിയ ആളെന്നുമുള്ള” ചിന്ത ബലപ്പെടും.

ഇത് ആണിന്റെ മാത്രം കുഴപ്പമല്ല.

ഇത് സോഷ്യൽ കണ്ടീഷനിങ്ങിന്റെ വിഷയമാണ്. അച്ഛനോ, ഭർത്താവോ, മകനോ, സഹോദരനോ ഒക്കെ ആയാൽ പോലും ആണിന് വേണ്ട സൌകര്യങ്ങളൊരുക്കുക എന്നതാണ് പെണ്ണിന്റെ കടമ. അമ്മയോ, മകളോ, ഭാര്യയോ, സഹോദരിയോ ഒക്കെയായ പെണ്ണിനെ സംരക്ഷിക്കുക എന്നതാണ് ആണിന്റെ കടമ. “അവൾ പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവൾ മാത്രമാണ്” മറിച്ച് അവൾ അവളെ സ്വയം സംരക്ഷിക്കാൻ നോക്കിയാൽ #അവൾ വേശ്യയും വെടിയും ഒരുമ്പെട്ടവളും പിഴച്ചവളും പിന്നെ മറ്റെന്തൊക്കെയോ ഒക്കെയാകും. മറിച്ച് ആണിനും പെണ്ണിനും തുല്യഉത്തരവാദിത്തമായി #അവൻ കരുതിയാൽ അവൻ പെണ്ണാളനും, പാവാടതാങ്ങിയും, കൂസന്മാരും, നട്ടെല്ലില്ലാത്തവനും ഒക്കെയാകും. അതാണ് ഞാൻ നേരത്തെ പറഞ്ഞ സോഷ്യൽ കണ്ടീഷനിങ്.

ഈ സോഷ്യൽ കണ്ടീഷനിങ്ങിൽ നിൽക്കുന സമൂഹത്തിൽ മുഖ്യമന്ത്രിക്ക് “സ്ത്രീകളെ സഹായിക്കണം” എന്നല്ലാതെ എന്തുപറയാനാകും? അഥവാ അടുക്കള ജോലി സ്ത്രീകളുടേയും പുരുഷൻമാരുടേയും തുല്യ ഉത്തരവാദിത്തമാണ് എന്നെങ്ങാനും മുഖ്യമന്ത്രി പറഞ്ഞിരുന്നേൽ, കൊറോണയെക്കാൾ വലിയ വിഷയമായി ആ വിഷയം കേരള സമൂഹത്തിൽ മാറുമായിരുന്നു. മുഖ്യമന്ത്രിയെ പെണ്ണാളനോ, നട്ടെല്ലില്ലാത്തവനോ, പാവാടതാങ്ങിയോ ഒക്കെയന്ന് മുദ്രകുത്തുകയും, മുഖ്യമന്ത്രി പറഞ്ഞത് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ആവശ്യപ്പെടുകയും ചെയ്തേനെ!! മാത്രമല്ല സകല സമുദായ നേതാക്കളും ഇതിനെതിരായി മുന്നോട്ടുവരുന്ന മനോഹര കാഴ്ചയും നമുക്ക് കാണാനായേനെ.

നബി – ഹനീഫയെയോ അശോകനെയോ അപമാനിക്കലല്ല പോസ്റ്റിന്റെ ലക്ഷ്യം, ഇവരെ സ്പെസിമനായി പരിഗണിച്ചതാണ്.

Related Topics

Share this story