Times Kerala

ലോക്ക്ഡൗൺ: തായ്‌ലന്‍ഡില്‍ തെരുവിലായത് മൂന്നുലക്ഷത്തിലധികൾ ലൈംഗികത്തൊഴിലാളികൾ

 
ലോക്ക്ഡൗൺ: തായ്‌ലന്‍ഡില്‍ തെരുവിലായത് മൂന്നുലക്ഷത്തിലധികൾ ലൈംഗികത്തൊഴിലാളികൾ

ബാങ്കോക്ക് : ലോകരാജ്യങ്ങളെ പോലും മുൾമുനയിലാക്കി മരണതാണ്ഡവം തുടരുകയാണ് കൊറോണ വൈറസ്. പല രാജ്യങ്ങളിലും ഇതിനോടകം ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ജനവീവിതവും ദുസ്സഹമായി. ലോക്ക് ഡൗണ്‍ ഓരോ രാജ്യത്തെ ഓരോ ജനവിഭാഗങ്ങളെയും ബാധിച്ചത് പലവിധത്തിലാണ്. തായ്‌ലന്‍ഡില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ തെരുവിലായത് ഏകദേശം മൂന്നുലക്ഷത്തിലധികം ലൈംഗികതൊഴിലാളികളെയാണ്. വെള്ളിയാഴ്ചമുതലാണ് ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. വൈകീട്ട് 10 മുതല്‍ പുലര്‍ച്ചെ നാലു മണിവരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂവിന് മുമ്പേതന്നെ ബാറുകളും ഹോട്ടലുകളും അടച്ചിരുന്നു. വേണ്ടി വന്നാല്‍ 24ണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ 2000 പേര്‍ക്കാണ് രാജ്യത്ത് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ജീവിതമാര്‍ഗം നഷ്ടപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും സഹായം നല്‍കുന്നതിന് ഒരു മാര്‍ഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലൈംഗിക തൊഴിലാളികള്‍ സര്‍ക്കാരിന് തുറന്ന കത്ത് എഴുതിയിട്ടുണ്ട്.

ഇതിനിടെ, ജര്‍മ്മനിയിലെ ഒരു ആഡംബര ഹോട്ടൽ മുഴുവനായി ബുക്ക് ചെയ്ത് സ്വയം ക്വോറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജിരലോങ്കോണ്‍. അതേസമയം, രാജാവ് ഒറ്റക്കല്ല സ്വയം സമ്പർക്ക വിളക്കിൽ പ്രവേശിച്ചത് ഒപ്പം 20 സുന്ദരികളുമുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ ലോകമെമ്പാടും പര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ഇത്തരത്തില്‍ സ്വയം സമ്പര്‍ക്ക വിലക്ക് തിരഞ്ഞെടുത്തത്.

ബവേറിയ സംസ്ഥാനത്തെ ഫോര്‍സ്റ്റാര്‍ ഹോട്ടലിലേയ്ക്കാണ് രാജാവും സംഘവും ഇപ്പോൾ താമസിക്കുന്നത്. 20 സ്ത്രീകള്‍ക്കും ഏതാനും ജോലിക്കാര്‍ക്കും ഒപ്പമാണ് രാജാവ് കോറന്റൈനില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതി. എന്നാല്‍ ഇതില്‍ 119 പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായും ഒരു ജര്‍മ്മന്‍ ടാബ്ലോയ്ഡ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജാവ് ജര്‍മനിയില്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെട്ട വാര്‍ത്ത തായ്‌ലന്‍ഡില്‍ വലിയ പ്രതിഷേധത്തിന് കാരണമാക്കി. ‘വൈ ഡു വി നീഡ് എ കിങ്’ എന്ന ഹാഷ്ടാഗ് അവിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍ തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Topics

Share this story