ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസ് ഉടന്‍ തന്നെ വെബ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ‘മിസ്സിസ് സീരിയല്‍ കില്ലര്‍’ എന്ന വെബ് സീരിസിലൂടെയാകും താരം വെബ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക . കിക്ക് (2014), ജൂടുവാ 2 (2017) തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്ളൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ശ്രീലങ്കന്‍ നടി നേടി . ഡിജിറ്റല്‍ ഇടത്തിലേക്ക് കടക്കുന്നത് സിനിമകളില്‍ നിന്ന് ഒരു ചുവടുവെപ്പാണെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.
നടി അവസാനമായി ഡ്രൈവില്‍ ആണ് അഭിനയിച്ചത് . നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം ആയിരുന്നു അഭിനയിച്ചത് . എന്നാല്‍ ചിത്രം വലിയ പരാജയമായിരുന്നു . പുതിയ വെബ് സീരീസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ താരംവെളിപ്പെടുത്തിയില്ല.
Comments are closed.