കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 77 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 50 പേരും ഇന്ത്യക്കാര്‍ ആണ് . ഇതോടെ കൊറോണ ബാധിച്ച് കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി . രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 556 ആയി ഉയർന്നു .
കുവൈത്തില്‍ പുതിയതായി രോഗം ലഭിച്ച 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നത് കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് . രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഇതോടെ കുവൈത്തില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ കൊറോണ ബാധിച്ചവരില്‍ കൂടുതല്‍ ആളുകള്‍ ഇന്ത്യന്‍ പൗരന്മാരാണ് .
Comments are closed.