Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു . സൈനിക വക്താവ് രാജേഷ് കാലിയ ആണ് ഇക്കാര്യം അറിയിച്ചത് . ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും,ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു .

ഇന്ന് രാവിലെ മുതല്‍ ജമ്മു കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞു കയറിയ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു . 9 ഭീകരരെ സൈന്യം വധിച്ചു . ജമ്മു കശ്മീരിലെ കാലാവസ്ഥ മറയാക്കിയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച തുടരുകയാണ് . പ്രധാന റോഡുകളും മറ്റും മഞ്ഞു വീഴ്ചയെ തുടര്‍ന്ന് തടസപ്പെട്ട നിലയിലാണ്. കാലാവസ്ഥയുടെ ആനുകൂല്യം മുതലാക്കി പാകിസ്താനില്‍ നിന്നും നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്.

You might also like

Comments are closed.