ജ്യ്പുര് : കോവിഡ്-19 മഹാമാരിക്കെതിരേയുള്ള പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമേറ്റെടുത്തു ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവേ കെട്ടിടത്തിന് തീപിടിച്ചു . രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം നടന്നത് .
മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിംഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും അദ്ദേഹം അറിയിച്ചു . കെട്ടിടത്തിന് തീപിടിക്കുന്ന ദൃശ്യം മാഹിം ട്വിറ്ററില്‍ നല്‍കിയിട്ടുണ്ട്.
Comments are closed.