ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു . മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ജീവന് പണയംവച്ച് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു .
കോവിഡ്- 19 നെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ നാം മാനിക്കേണ്ടതുണ്ട് . ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവര്‍ക്കൊന്നും മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജീവന് പണയപ്പെടുത്തിയാണ് അവരെല്ലാം പ്രവർത്തിക്കുന്നതെന്നും നാം ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു .
Comments are closed.