Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ത​മി​ഴ്നാ​ട്ടി​ല്‍ 86 പേ​ര്‍​ക്ക് കൂ​ടി കൊറോണ സ്ഥിരീകരിച്ചു ; 85 പേ​രും നി​സാ​മു​ദീനി​ല്‍ നി​ന്ന് മടങ്ങിയെത്തിയവർ 

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച 86 പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു . പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ളൊ​ഴി​ച്ച്‌ ബാക്കി 85 പേരും നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മടങ്ങിയെത്തിയവരാണ് . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 571 ആ​യി.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധിത​രു​ടെ എ​ണ്ണം ഉയർന്നുവരുകയാണ് . ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,577 ആ​യി . രോഗം ബാ​ധി​ച്ച്‌ 83 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ 274 ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് വൈ​റ​സ് വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പറയുന്നത്.

You might also like

Comments are closed.