Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ഖത്തറിൽ ഇനി റോബോട്ട് പട്രോളിങ്

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട വ്യവസ്ഥ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി പലവിധ മാര്‍ഗങ്ങളാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ചു വരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് റോബോട്ട് പട്രോളിങ്.

അല്‍ അസാസ് എന്ന് പേരുള്ള റോബോട്ടില്‍ എട്ട് കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ദോഹയിലെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും റോബോട്ട് കറങ്ങി നടക്കും. റോബോട്ടിലെ കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ ലൈവായി പ്രത്യേക മോണിറ്ററിങ് സെന്‍ററിലിരുന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും ചെയ്യും. കൂട്ടം കൂടി നില്‍ക്കുന്നവരെയും മറ്റ് നിയമലംഘനങ്ങള്‍ നടത്തുന്നവരെയും ഇതുവഴി നിയമപാലകര്‍ പിടികൂടും.

പൊതുസ്ഥലങ്ങളില്‍ സംഘം ചേരല്‍, വിവാഹപാര്‍ട്ടികള്‍, മജ്ലിസുകള്‍, സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാക്കി കഴിഞ്ഞ ദിവസം നിയമഭേദഗതി പുറത്തിറക്കിയിരുന്നു

You might also like

Comments are closed.