Times Kerala

കോവിഡ് 19: പാചകം ചെയ്യുന്നതിനായുള്ള റൊട്ടി മാവിൽ തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ

 
കോവിഡ് 19: പാചകം ചെയ്യുന്നതിനായുള്ള റൊട്ടി മാവിൽ തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ

അജ്മാൻ: പാചകം ചെയ്യുന്നതിനായുള്ള റൊട്ടി മാവിൽ തുപ്പിയ പാചകക്കാരനെ അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തു. റൊട്ടി മാവ് കുഴയ്ക്കുന്നതിനിടെ ഇയാൾ റൊട്ടി മാവിൽ തുപ്പുന്നതു നേരിൽ കണ്ട ഉപഭോക്താവ് ഇതിന്റെ വീഡിയോ എടുക്കുകയും തെളിവു സഹിതം അജ്‌മാൻ മുനിസിപ്പാലിറ്റിയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഏഷ്യൻ വംശജനായ ഇയാളെ അറസ്റ്റ് ചെയ്ത വിവരം അജ്മാൻ പൊലീസ് ജനറൽ കമാൻഡ് സ്ഥിരീകരിച്ചു . മുനിസിപ്പാലിറ്റിയിൽ പരാതി ലഭിച്ച ഉടനെ അജ്‌മാൻ പോലീസും മുനിസിപ്പാലിറ്റിയും ചേർന്ന് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കിയശേഷം പ്രോസിക്യൂഷന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

Related Topics

Share this story