Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘ആരോഗ്യ പ്രവർത്തകർക്ക് ന്ത് മനുഷ്യാവകാശം ല്ലേ?’; അയർലൻഡിൽ കൊവിഡ് ബാധിച്ച മലയാളി നഴ്‌സിന്റെ അനുഭവം പങ്കുവച്ച് ഭർത്താവ്

ലോകമാകെ കൊറോണ വൈറസ് പടർന്ന് പിടിക്കുമ്പോഴും വൈറസ് ബാധയെ ആവുംവിധം ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുകയാണ് ലോക രാജ്യങ്ങൾ. എന്നാൽ വികസിത രാജ്യമെന്ന് പറയപ്പെടുന്ന അയർലൻഡിലെ സ്ഥിതി തുറന്നെഴുതുകയാണ് സിബി സെബാസ്റ്റ്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

സിബി സെബാസ്റ്റ്യന്റെ ഭാര്യ അയർലൻഡിൽ നഴ്‌സാണ്. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഒന്നാം നിലയിൽ സെൽഫ് ക്വാറന്റീനിലാണ് ഇവർ. ഒന്നാമത്തെ നിലയിൽ തടവിലെന്ന പോലെ കഴിയുന്ന അമ്മ ഇടക്ക് ജനലിലൂടെ കുട്ടികളെ ആർത്തിയോടെ നോക്കുമെന്നും മക്കൾക്ക് കൊവിഡിന്റെ ഭീകരതയെ കുറിച്ച് അറിയാവുന്നതുകൊണ്ട് ഒന്നും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും സിബി പറയുന്നു. പനി കൂടിയാൽ പാരസെറ്റമോൾ കൊടുക്കാം. ശ്വാസം കിട്ടാതാകുമ്പോൾ മാത്രം എമർജൻസി സർവീസിനെ വിളിക്കാം എന്നാണ് ഫോണിൽ ഡോക്ടറുടെ അടുക്കൽ നിന്ന് ലഭിച്ച ഉപദേശമെന്ന് സിബി കൂട്ടിച്ചേർത്തു.

അയർലൻഡിലെ ആരോഗ്യ വിഭാഗത്തിൽ പ്രവാസികളായ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികളാണ് ഭൂരിഭാഗവും. എന്നാൽ ഇന്ന് പലരും രോഗം ബാധിച്ചവരായി മാറി. അവർ സ്വന്തം വീടുകളിൽ ഐസൊലേഷനിൽ താമസിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ വരെ ഹെൽത്ത് ഡിപ്പാർട്ടമെന്റ് തയ്യാറായിട്ടില്ലെന്ന് സിബി സെബാസ്റ്റിയൻ കുറിക്കുന്നു. മതിയായ ചികിത്സയോ, നാട്ടിലേക്ക് മടങ്ങാൻ വഴിയോ ഇല്ലാതെ പ്രവാസി സമൂഹം ദുരിതത്തിലാണെന്ന് പറഞ്ഞാണ് സിബി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

You might also like

Comments are closed.