Times Kerala

കോവിഡ് 19: സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് സഹായവുമായി നടി ഐശ്വര്യ രാജേഷ്

 
കോവിഡ് 19: സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്ക് സഹായവുമായി നടി ഐശ്വര്യ രാജേഷ്

കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യമാകെ ലോക്ക് ഡൌൺ വന്നപ്പോൾ ജോലി ഇല്ലാതായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിനായി നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ ധനസഹായമായി നൽകിയിരിക്കുകയാണ്. ഫിലിം എംപ്ലോയിസ് ഫെർഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്ക് (ഫെഫ്‍സി)ക്കാണ് ഇവര്‍ പണം കൈമാറിയത്.സിനിമാ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ താരങ്ങള്‍ മുന്നോട്ടുവരണമെന്ന് ഫെഫ്‍സി പ്രസിഡന്റ് ആര്‍ കെ ശെല്‍വമണി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

Related Topics

Share this story