കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ചിടുമ്പോള്‍ മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്നാട് സഹായം നീട്ടുന്ന കാഴ്ച്ചക്കാണ് ഈ കോവിഡ് കാലത്ത് ശ്രദ്ധേയമാകുന്നത്.. കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയില്‍ എത്തിനില്‍ക്കെ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
തമിഴനാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ് നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ കേരളം മണ്ണിട്ട് തടയുന്നു എന്ന വ്യാജവാര്ത്തയോടുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം തമിഴ്നാട് മുഖ്യമന്ത്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ഇരുസംസ്ഥാനങ്ങളുടേയും സ്നേഹബന്ധം ചര്‍ച്ചയായത്.
“തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതുകൊണ്ട് കേരളം മണ്ണിട്ട് അതിര്‍ത്തി അടച്ചിരിക്കുന്നു എന്നൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നമ്മള് അങ്ങനെയൊരു ചിന്തയേ നടത്തിയിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് കാണുന്നത്.’ – എന്നായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
മുഖ്യമന്ത്രി ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഈ ഭാഗം ഷെയര്‍ ചെയ്തുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി പഴനി സ്വാമിയും ഇങ്ങനെ കുറിച്ചു: “കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്. സുഖത്തിലും ദുഃഖത്തിലും കേരളത്തിലെ സഹോദരീ-സഹോദരന്മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്ക്കട്ടെ.”
கேரள மாநிலம், தமிழக மக்களை சகோதர சகோதரிகளாக அன்பு பாராட்டுவதில் மகிழ்ச்சியடைகிறேன். அனைத்து இன்ப துன்பங்களிலும் கேரள மாநில சகோதர சகோதரிகளின் உற்ற துணையாக தமிழகம் இருக்கும் என அன்போடு தெரிவித்துக் கொள்கிறேன்.
இந்த நட்புறவும் சகோதரத்துவமும் என்றென்றும் வளரட்டும்! @vijayanpinarayi pic.twitter.com/W0eMAVbMPm
— Edappadi K Palaniswami (@CMOTamilNadu) April 4, 2020
എടപ്പാടി പഴനി സ്വാമിയുടെ ട്വീറ്റിനെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.
“കേരളവും തമിഴ്നാട്ടും തമ്മിലുള്ള പരസ്പര ബന്ധം സംസ്കാരം, സാഹോദര്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ വെല്ലുവിളികളെ നമുക്ക് സംയോജിപ്പിച്ച് മറികടക്കാന്‍ കഴിയും.” – മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തമിഴിലായിരുന്നു പിണറായിയുടെ ട്വീറ്റ്.
கேரளா மற்றும் தமிழ்நாட்டிற்கு இடையேயான பரஸ்பர உறவானது கலாச்சாரம், சகோதரத்துவம் மற்றும் மொழி முதலியவற்றால் பின்னிப் பிணைந்தது ஆகும். இந்த ஆழமான பந்தத்தை புரிந்து கொள்ள இயலாதவர்கள் தான் பொய்யான தகவல்களை பரப்புகின்றனர். நாம் ஒருங்கிணைந்து இந்த சவால்களை முறியடிப்போம். https://t.co/d5mp547ynS
— Pinarayi Vijayan (@vijayanpinarayi) April 4, 2020
Comments are closed.