ലോക്ക് ഡൗണിനിടെ നിരത്തിലിറക്കിയ വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ച പോലീസിനെ ഇടിച്ചുതെറിപ്പിച്ച വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ പോലീസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായാണ് കാണുന്നത്. പോലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡർ കാർ തടയാൻ ശ്രമിച്ചെങ്കിലും കൈകാണിച്ച പോലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാർ ചീറി പാഞ്ഞു പോകുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പോലീസുകാരന് പരിക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അംബാസിഡർ കാറിലെത്തിയവർ മനഃപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വിഡിയോ കണ്ടാൽ മനസിലാകും. പിന്നീട് എന്നു സംഭവിച്ചുവെന്ന് വ്യക്തമല്ല.
Also Read
You might also like
Comments are closed.