Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കടമ്പനാട് വില്‍പ്പനയ്ക്കെത്തിച്ച 1750 കിലോ പഴകിയ മത്സ്യം ആരോഗ്യവകുപ്പ് പിടികൂടി

പത്തനംതിട്ട: കടമ്പനാട് വില്‍പ്പനയ്ക്കെത്തിച്ച 1750 കിലോ പഴകിയ മത്സ്യം പിടികൂടി. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പഴകിയ മത്സ്യം വില്‍പ്പനയ്ക്കെത്തിച്ചവര്‍ക്കെതിരെ ആരോഗ്യവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും.

കടലോ കായലോ ഇല്ലാത്ത പത്തനംതിട്ടയില്‍ ലോക് ഡൗണ്‍ കാലത്തും കടല്‍ മത്സ്യങ്ങള്‍ സുലഭമാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും, പൊലീസും സംയുക്ത പരിശോധന നടത്തിയത്. പരിശോധനയില്‍ കടമ്പനാട് പ്രദേശത്തുനിന്ന് മാത്രം 1750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മണ്ണടി താഴത്ത് നടത്തിയ പരിശോധനയില്‍ രണ്ടുവണ്ടികളിലെത്തിച്ച മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ജില്ലയുടെ മറ്റുഭാഗങ്ങളിലും ഇഇത്തരത്തിൽ പഴകിയ മത്സ്യം വില്‍പ്പന നടക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.. പഴകിയ മത്സ്യം വില്‍പനയ്ക്കെത്തിച്ചവര്‍ക്കെതരെ ആരോഗ്യവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കും.

You might also like

Comments are closed.