പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനെ അഭിനന്ദിച്ചു കേന്ദ്രസര്‍ക്കാർ . കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറണ്‍സ് യോഗത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ചത്.
ക്യാബിനറ്റ് സെക്രട്ടറി നേരിട്ടാണ് പത്തനംതിട്ടയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തുന്ന ഇടപെടലുകള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.
Comments are closed.