Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊറോണ വൈ​റസ് വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന​തി​ന് തെ​ളി​വില്ല; ഐ​സി​എം​ആ​ർ

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ പകരുന്നതിന് തെ​ളി​വി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍). വാ​യു​വി​ലൂ​ടെ പ​ക​രു​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ വൈ​റ​സ് ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാകുമായിരുന്നുവെന്നും ഐ​സി​എം​ആ​റി​ലെ മുതിർന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ര​മ​ണ്‍ ആ​ര്‍ ഗം​ഗാ​ഖേ​ദ്ക​ർ പ​റ​ഞ്ഞു.

‘കൊ​റോ​ണ ബാ​ധി​ത​ർ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ആ​ശു​പ​ത്രി​ക​ളി​ലെ മ​റ്റു രോ​ഗി​ക​ൾ​ക്ക് വൈ​റ​സ് ബാ​ധ​യി​ല്ല. അ​തി​നാ​ൽ കൊ​റോ​ണ വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന വാ​ദ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല.’ – കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ര്‍​വാ​ളി​നൊ​പ്പം നടത്തിയ വാ​ർ​ത്താ​സ​മ്മേ​ള​നത്തിൽ അദ്ദേഹം വ്യക്തമാക്കി.

കൊ​റോ​ണ വൈറസ് വാ​യു​വി​ലൂടെ പ​ക​രു​മെ​ന്ന് യു​എ​സ് പ​ക​ര്‍​ച്ച​വ്യാ​ധി വ​കു​പ്പ് ത​ല​വ​ന്‍ അ​ന്തോ​ണി ഫൗ​സി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളെ ത​ള്ളു​ന്നതാണ് ഐ​സി​എം​ആറിന്റെ പ്രസ്താവന.

You might also like

Comments are closed.