Times Kerala

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നദിയ മൊയ്തു; ആദ്യ പോസ്റ്റ് കാണാം…

 
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി നദിയ മൊയ്തു; ആദ്യ പോസ്റ്റ് കാണാം…

മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ്നദിയാ മൊയ്തു.നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന തന്റെ ആദ്യ ചിതത്തിലൂടെ മലയാള സിനിമാ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താരമാണ് നദിയ. ചിത്രത്തിൽ നദിയ അവതരിപ്പിച്ച ഗേളി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നു.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.ഇന്‍സ്റ്റഗ്രാമിലാണ് താരം അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ആദ്യ ചിത്രത്തെ കുറിച്ചു തന്നെയാണ് താരത്തിന്റെ ആദ്യ പോസ്റ്റും.പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ഗേളിയും തൊട്ടരികെ് സംവിധായകന്‍ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റില്‍ കുറിച്ചത്.

1984ലായിരുന്നു ഫാസിലിന്റെ ചിത്രത്തിലൂടെ നദിയയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തന്റെ ആദ്യ ചിത്രത്തിലൂടെ നദിയ നേടിയിരുന്നു.

Related Topics

Share this story