ലോക്ക് ഡൗൺ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നടന് ബാല . ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടിലിരിക്കുമ്പോള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന് ബാല . കഴിഞ്ഞ ദിവസം ആരുമില്ലാത്ത വയോധികര്‍ക്കായി സാധനം വാങ്ങിക്കൊടുത്ത് താരം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു .1500 പേര്‍ക്ക് ഭക്ഷണമൊരുക്കി നല്‍കിയിരിക്കുകയാണ് താരം ഇപ്പോൾ .
ലോക്ഡൗണിനെ തുടര്‍ന്ന് ദിവസവേതനം മുടങ്ങിയവര്‍ക്ക് ഒരു സംഘടന വഴി ബാല ഭക്ഷണം എത്തിക്കുകയായിരുന്നു. കലൂരുള്ള ഒരു കൂട്ടായ്മയാണ് 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിയത്. ഇവര്‍ക്ക് വേണ്ട സാമ്പത്തിക സഹായമാണ് ബാല നല്‍കിയത്. കൂടാതെ നേരിട്ട് ഭക്ഷണമൊരുക്കുന്ന സ്ഥലത്തെത്തി താരം കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി രിക്കുകയാണ് .
Comments are closed.