സലർപുർ: ലോകത്തെങ്ങും കൊറോണ ഭീതി നിഴലിക്കുമ്പോഴും ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കുറവൊന്നുമില്ല. ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പത്തൊൻപതുകാരൻ പിടിയിലായതാണ് പുതിയ വാർത്ത . കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയിൽ സലർപൂരിൽ കണ്ടെത്തിയത്. നലന്ദ വിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിലിരിക്കെ പെൺകുട്ടി മരിച്ചു.കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് മൊഴി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സങ്കൽപ് ശർമ വ്യക്തമാക്കി. എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
You might also like
Comments are closed.