Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

16കാരിയെ അച്ഛൻ ബലാത്‌സംഗം ചെയ്തു, വിവരം പുറത്തുപറഞ്ഞതിന് അമ്മയും അമ്മാവനും ചേർന്ന് ക്രൂരമായി മർദ്ദിച്ചു; സമാനതകളില്ലാത്ത ക്രൂരത പീരുമേട്ടിൽ

പീരുമേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം അച്ഛൻ പീഡിപ്പിച്ചു. പീഡന വിവരം പുറത്തുപറഞ്ഞതിനെ തുടർന്ന് അമ്മയും അമ്മയുടെ സഹോദരനും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിച്ചു ഹൈറേഞ്ചിലെ സ്റ്റേഷനതിർത്തിയിലാണ് സംഭവം. സംഭവത്തിൽ ന്ന് കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അച്ഛൻ പലതവണ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി ആദ്യം അമ്മയെയാണ് അറിയിച്ചത്. ഇതേതുടർന്ന് അമ്മ പെൺകുട്ടിയെ തല്ലുകയും സഹോദരനെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഇയാളും പെൺകുട്ടിയെ ക്രൂരമായി മർദിച്ചു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൂന്നുപേരെയും പിടികൂടിയത്.

You might also like

Comments are closed.