Times Kerala

ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല; ഷീലു എബ്രഹാം

 
ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല; ഷീലു എബ്രഹാം

തിരുവനന്തപുരം: ലോകത്തെ ഒന്നാകെ മുൾമുനയിൽ നിർത്തി മരണ താണ്ഡവം തുടരുകയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. വൈറസിന്റെ വ്യാപനം തടയാൻ വേണ്ടി നമ്മുടെ നമ്മുടെ രാജ്യവും സമ്പൂർണ ലോക്ക് ഡൗണിലാണ്. അതുകൊണ്ട് തന്നെ മതപരമായ ചടങ്ങുകളും ഉത്സവങ്ങളും എല്ലാം നിർത്തിവച്ചിരിക്കുകയാണ് . ഇന്ന് ഓശാന ഞായർ ആയിട്ടും പള്ളികളിൽ യാതൊരു പരിപാടികളും ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ ക്രിസ്ത്യാനികളുടെ വിശേഷ ദിവസങ്ങളായ ഓശാനയും ദുഃഖവെള്ളിയും ഉയിർപ്പു ഞായറുമെല്ലാം ലോക്ക് ഡൗൺ കാലത്താണ് നടക്കുക.

ഈ അവസ്ഥയിൽ വികാരഭരിതമായ ഒരു കുറിപ്പുമായി എത്തിയിരക്കുകയാണ് നടി ഷീലു എബ്രഹാം. ‘ഓശാന ഞായർ… ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു, നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ’ എന്നാണ് ഷീലു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.

Related Topics

Share this story