കൊറോണ വൈറസിനെതിരായ പ്രതിരോധത്തിൽ രാജ്യമെമ്പാടുമുള്ള പൊലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ലോക് ഡൌണ്‍ കാലത്ത് ജനങ്ങളെ വീട്ടിലിരുത്താന്‍ പോലീസ് ഒത്തിരിയൊന്നുമല്ല കഷ്ടപ്പെടുന്നത്. അതുപോലെ തന്നെയാണ് ബോധവത്ക്കരണത്തിന്റെ കാര്യവും. പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തില്‍ വളരെ ലളിതമായ രീതിയിലാണ് പൊലീസ് സോഷ്യല്‍ മീഡിയയിലും മറ്റും കോവിഡുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുന്നത്. ഇത് സിനിമാരംഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പോസ്റ്റുകളാകുമ്പോള് കൂടുതല്‍ ജനശദ്ധ്ര നേടുകയും ചെയ്യും.
കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂർ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഷാരൂഖ് ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിലെ ഡയലോഗും ചിത്രവും ഉപയോഗിച്ചാണ് സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഗ്പൂർ പൊലീസ് പറഞ്ഞിരിക്കുന്നത്.” ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ ഓഫ് കോമണ്‍ മാന്‍” എന്ന ഡയലോഗ് കടമെടുത്ത് ‘ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ് ദ പവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ എന്ന അടിക്കുറിപ്പിനോടൊപ്പം റയില്‍വെ സ്റ്റേഷനിലെ ബഞ്ചില്‍ ദീപികയും ഷാരൂഖും അകലമിട്ടിരിക്കുന്നതിന്റെ ചിത്രവും ഉൾപ്പെടെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ട്വീറ്റ് വൈറലായി. പൊലീസിന്റെ ക്രിയേറ്റിവിറ്റിയെ ട്വിറ്റേറിയന്‍സ് അഭിനന്ദിക്കുകയും ചെയ്തു. പെട്ടെന്ന് മനസിലാകുന്ന വിധത്തിലാണ് പോസ്റ്റെന്നും ലളിതമായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്നും കമന്റുകളും നിറഞ്ഞു.
Don’t underestimate the power of Social Distancing!#NagpurPolice pic.twitter.com/AmFGYcAE0C
— Nagpur City Police (@NagpurPolice) April 5, 2020
Comments are closed.