രോഹിത് ശര്‍മയുടെ ആദ്യ കാല ബാറ്റിങ് മുന്‍ പാക് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇന്‍സമാം ഉല്‍ഹഖിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് യുവരാജ് സിങ് . മറ്റ് ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് ബൌളര്‍മാരെറിയുന്ന പന്ത് നേരിടാന്‍ യുവിക്ക് കൂടുതല്‍ സമയം ലഭിക്കുന്നതുപോലെ തോന്നി . കളിക്കുന്ന കാലത്ത് ഇന്‍സ്മാമും ഇതുപോലെയായിരുന്നുവെന്നും യുവി പറഞ്ഞു . യുട്യൂബിലെ ചാറ്റ് ഷോയ്ക്കിടെയാണ് യുവരാജ് ഇക്കാര്യം പറഞ്ഞത് .
‘രോഹിത് ടീമില്‍ വന്നപ്പോള്‍ മുതല്‍ ശ്രദ്ധിച്ചിരുന്നു. ഒരാളെ കൂടുതല്‍ സമയം നോക്കി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. സമാന രീതിയിലാണ് ബാറ്റ് ചെയ്യുമ്പോഴും. ക്രീസില്‍ അല്‍പ്പനേരം നിന്ന് പിച്ചുമായി പൊരുത്തപ്പെട്ട ശേഷം മാത്രമേ രോഹിത് തന്റെ തനത് ശൈലിയിലേക്കെത്തുകയുള്ളൂ . ഇതേ രീതിയിലാണ് ഇന്‍സമാമും ബാറ്റ് ചെയ്യുന്നത്’.- യുവരാജ് പറഞ്ഞു.
Comments are closed.