തമിഴ്നാട്ടില്‍ ഇന്ന് കോവിഡ് ബാധമൂലം രണ്ടുപേര്‍ കൂടി മരിച്ചു . ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത് . ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി . ഇന്നലെ മാത്രം ഇവിടെ രണ്ടുപേരാണ് മരിച്ചത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരാളും മറ്റൊരു സ്ത്രീയും ശനിയാഴ്ച മരിച്ചിരുന്നു. ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .
Comments are closed.