ഐസിയു യൂണിറ്റ് തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു . മധ്യപ്രദേശിലെ ഉജ്ജെയ്നിലാണ് സംഭവം നടന്നത് . തീവ്രപരിചരണ വിഭാഗത്തിന്റെ താക്കോല്‍ കാണാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ 55കാരിക്ക് ചികിത്സ ലഭിക്കാന്‍ വൈകുകയായിരുന്നു . തുടര്‍ന്ന് ഏറെ നേരം ആംബുലന്‍സില്‍ കിടത്തിയ ഇവരെ പൂട്ട് പൊളിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നല്‍കുന്നതിന് മുൻപ് തന്നെ രോഗിയുടെ ജീവൻ നഷ്ടമായി .
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുക്കള്‍ വ്യാഴാഴ്ച ആണ് ഉജ്ജെയ്ന്‍ ജില്ല ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മാധവ് നഗറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് ഇവരെ മാറ്റി. എന്നാല്‍ വന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മാധവ് നഗര്‍ ആശുപത്രി അധികൃതര്‍ ഇവരെ പ്രവേശിപ്പിച്ചില്ല .തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആര്.ഡി ഗാര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു . രോഗിയെ കയറ്റിയ ആംബുലന്‍സ് ആശുപത്രിയിലെത്തിയപ്പോള്‍ തീവ്രപരിചരണ വിഭാഗം പൂട്ടിയിട്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലെന്നും അറിയിച്ചു . താക്കോല്‍ കണ്ടെത്താന്‍ ഏറെനേരം ശ്രമം നടത്തിയ ശേഷമാണ് ഐ.സി.യുവിന്റെ പൂട്ടുപൊളിച്ച് സ്ത്രീയെ ആംബുലന്‍സില്‍ നിന്നും മാറ്റിയത് . ഐ.സി.യുവിലേക്ക് മാറ്റുമ്പോഴേക്കും ഇവരുടെ നില ഗുരുതമായിരുന്നു . ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍, സിവില്‍ സര്ജന്, ഹോസ്പിറ്റല്‍ ഇന്‍ചാര്‍ജ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചു .
Comments are closed.