Nature

കോവിഡ്; മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു

news

തിരുവല്ല : കോവിഡ് 19 ബാധയെ തുടർന്ന് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു . ന്യൂയോർക്കിലെ എല്മണ്ടിൽ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21) ആണ് മരിച്ചത് . കൊമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഷോൺ . ഇന്ത്യ൯ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം.

നാല് ദിവസം മുൻപാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത് . മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില് സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവര് സഹോദരിമാരാണ്. സംസ്കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാര്ക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.