Nature

ലോക്ക് ഡൗണിനിടെ വിദേശമദ്യം കടത്താൻ ശ്രമം ; രണ്ടുപേര്‍ പിടിയിൽ

news

വടകര : ലോക്ക് ഡൗണ്‍ നിയന്ത്രണത്തിനിടെ മാഹിയില്‍ നിന്ന് വിദേശമദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ വടകര എക്സൈസ് റെയിഞ്ച് സംഘം പിടികൂടി . വടകര പഴങ്കാവിലെ വടക്കെപള്ളിയില്‍ വിനീഷ് കുമാര്‍ (47), വല്ലോളി കൂടത്തില്‍ ഗിരീഷ് കുമാര്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . പ്രതികളുടെ പക്കല്‍ നിന്ന് 24 കുപ്പി വിദേശമദ്യവും പിടികൂടി . മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും സംഘം കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയില്‍ പഴങ്കാവ് റോഡ് ജങ്‌ഷനു സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത് . മാഹിയില്‍ മദ്യശാലകള്‍ പൂട്ടിക്കിടക്കുകയാണെങ്കിലും ഗോഡൗണുകളില്‍ നിന്ന് മദ്യം കൊടുക്കുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ഗോഡൗണില്‍നിന്നാണ് ഇവര്‍ക്കും മദ്യം ലഭിച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.