Times Kerala

”എല്ലാവരും തങ്ങളുടെ വീടുകളുടെ മുൻപിൽ വിളക്കുകൾ കൊളുത്തുവിൻ” പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മോഹൻലാലും

 
”എല്ലാവരും തങ്ങളുടെ വീടുകളുടെ മുൻപിൽ വിളക്കുകൾ കൊളുത്തുവിൻ” പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മോഹൻലാലും

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് ടോർച്ചോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് വെളിച്ചം തെളിച്ച് കൊറോണ ക്കെതിരെ പ്രതികരിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ നിരവധി താരങ്ങളാണ് പിന്തുണയുമായി രംഗത്ത് എത്തിയത്.ഇപ്പോളിതാ മോഹൻലാലും ഈ ഉദ്യമത്തിന് പിന്തുണ നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് മോഹൻലാലും പിന്തുണ അറിയിച്ചിരിക്കുന്നത്.

“നമ്മുടെ ദേശം കൊറോണ വൈറസിനെതിരെ ഒരു യുദ്ധം നയിക്കുന്ന ഈ സമയത്ത് ഇതിനെതിരെ അണിനിരക്കുന്ന നമ്മുടെ ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ഇന്ന് രാത്രി 9 മണിക്ക് എല്ലാവരും തങ്ങളുടെ വീടുകളുടെ മുൻപിൽ വിളക്കുകൾ കൊളുത്തുവിൻ”,മോഹൻലാൽ പറഞ്ഞു.

Related Topics

Share this story