Times Kerala

“നീ ആരാടി പുല്ലേ” എന്ന് ആര്യയുടെ പോസ്റ്റിൽ കമന്റ്; കിടിലം മറുപടിയുമായി ആര്യ

 
“നീ ആരാടി പുല്ലേ” എന്ന് ആര്യയുടെ പോസ്റ്റിൽ കമന്റ്; കിടിലം മറുപടിയുമായി ആര്യ

നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നയാണ് ബിഗ് ബോസ് സീസൺ 2 ഷോയിലെ മികവുറ്റ ഒരു മത്സരാർത്ഥി ആയിരുന്ന ആര്യ. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അസഭ്യം പറയുന്ന ഒരു വ്യക്തിക്ക് മറുപടി നൽകുകയാണ് ആര്യ. സാരിയുടുത്ത് നിൽക്കുന്ന ആര്യയുടെ ചിത്രത്തിന് താഴെ “നീ ആരാടി പുല്ലേ” എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടിരിക്കുന്നത്.ആര്യ കമന്റിന് മറുപടി നൽകുന്നതിന് മുമ്പ് തന്നെ മറ്റൊരു വ്യക്തി ഇതിനു മറുപടി നൽകിയിരിക്കുന്നു.

തുടർന്ന് ആര്യ നൽകിയ മറുപടി ഇങ്ങനെ ‘സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ.

Related Topics

Share this story