Times Kerala

ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖവെള്ളി ആയി?

 
ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖവെള്ളി ആയി?

ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി? തീവ്രദുഃഖത്തിന്റെ ഓര്‍മ്മ നാള്‍ എങ്ങനെയാണ് നല്ല ദിനമെന്ന് പേരിലറിയപ്പെട്ടത്?പാപം ചെയ്യാത്തവനായ യേശുക്രിസ്തു ‘ദൈവപുത്ര’നായിരുന്നിട്ടു കൂടിയും, സ്വയം ഒരു ബലിയായി തീര്‍ന്ന ദിവസം ഗുഡ് ഫ്രൈഡെ ആയതിന്റെ നിരവധി കഥകളാണ് ചരിത്രത്തില്‍ ഉള്ളത്.ചിലത് ഭാഷപരമായി ഇതിനെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റ് ചില പണ്ഡിതര്‍ ഇതിനെ വിശ്വാസ തലത്തില്‍ വ്യാഖാനിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ ബാഡ് ഫ്രൈഡേ എന്ന് അടയാളപ്പെടുത്താന്‍ സാധ്യതകള്‍ ഏറെ ആയിരുന്നിട്ടു കൂടി, ഈ ദിവസം എങ്ങനെ ഗുഡ് ഫ്രൈഡേ ആയി?

കാൽവരിയിൽ യേശു ജീവാർപ്പണം ചെയ്ത് ദിവസം  (ഗുഡ് ഫ്രൈഡേ), നല്ല വെള്ളി എന്ന് അറിയപ്പെടാൻ തുടങ്ങി.God’s Friday (ദൈവത്തിന്റെ ദിനം ) എന്ന പേരിൽ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയത്.ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ ഈസ്റ്റർ ഫ്രൈഡേ എന്നിങ്ങനെ പല രാജ്യങ്ങളിലായി അറിയപ്പെടുന്നു.

Related Topics

Share this story