Times Kerala

ലോ​ക്ക്ഡൗ​ണ്‍: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ ആ​ദി​വാ​സി​യാ​യ 65കാ​ര​ന്‍ പോ​ലീ​സ് മർദ്ദനത്തിൽ മരിച്ചെന്ന് ബന്ധുക്കൾ

 
ലോ​ക്ക്ഡൗ​ണ്‍: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ ആ​ദി​വാ​സി​യാ​യ 65കാ​ര​ന്‍ പോ​ലീ​സ് മർദ്ദനത്തിൽ മരിച്ചെന്ന് ബന്ധുക്കൾ

ഭോ​പ്പാ​ല്‍: രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ ആ​ദി​വാ​സി​യാ​യ 65കാ​ര​ന്‍ മരിച്ചത് പോ​ലീ​സ് മ​ര്‍​ദ്ദ​നത്തെ തുടർന്നാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലു​ള്ള ധാ​ര്‍ നി​വാ​സി​യാ​യ ടി​ഗു ബു​ദ്ധ്യ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ക​ട​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ ഗു​ര്‍​ജി​യി​ലേ​ക്ക് പോ​യ ബു​ദ്ധ്യ​യെ​യും ത​ന്നെ​യും പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​രു​മ​ക​ന്‍ സ​ഞ്ജ​യ് പറയുന്നു. മർദ്ദനമേറ്റ ബുദ്ധ്യാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ സ​ഞ്ജ​യ് ചി​കി​ത്സ​യി​ലാ​ണ്.

എ​ന്നാ​ല്‍ വ​ഴി​യി​ല്‍ ത​ള​ര്‍​ന്ന് കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്..

Related Topics

Share this story