Times Kerala

കോവിഡ് 19: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-19 വനിത ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിവച്ചു

 
കോവിഡ് 19: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-19 വനിത ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-19 വനിത ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിവച്ചു. കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ അഞ്ചു വേദികളിലായി നവംബറില്‍ നടക്കാനിരുന്ന ലോകകപ്പ് മത്സരക്രമമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹ്മ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലായി നവംബര്‍ 2 മുതല്‍ 21 വരെയാണ് മത്സരം നടക്കാനിരുന്നത്.ഫിഫ കൗണ്‍സില്‍ ഓഫ് ബ്യൂറോ അടുത്തിടെ രൂപവത്കരിച്ച ഫിഫ കോണ്‍ഫഡറേഷന്‍സ് വര്‍ക്കിങ്ങ് ഗ്രൂപ്പ് ആണ് മത്സരങ്ങൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

Related Topics

Share this story