Times Kerala

വിവാഹിതയായ വനിതാ ലീഗ് നേതാവിനെ വര്‍ഷങ്ങളായി പീഡിപ്പിച്ചുവെന്ന് പരാതി: കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു

 

തൃശൂര്‍: പീഡിപ്പിച്ചതായുള്ള വനിതാ ലീഗ് നേതാവിന്റെ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്ായിരുന്ന കോണ്‍ഗ്രസ് നേതാവ് കെഎം ഇബ്രാഹമിനെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്.

കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായ വനനിതാ ലീഗ് മുന്‍ നേതാവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി തന്നെ നേതാവ് പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു കേസെടുത്തതിനെ തുടര്‍ന്ന് ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി എടുത്തിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ആദ്യം പിഡിപ്പിക്കാന്‍ ശ്രമം നടത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ആ ഭീഷണിയില്‍ താന്‍ വഴങ്ങിയില്ലെന്നും തുടര്‍ന്ന് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയ ഘട്ടത്തിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നാലെ പല കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നുവെന്നും യുവതി വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിനും ഇയാള്‍ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വനിതാ നേതാവ് ഐജിക്ക് പരാതി നല്‍കിയത്.

Related Topics

Share this story