Times Kerala

ദിശതെറ്റി: ഫാല്‍ക്കണ്‍ ഹെവി ചൊവ്വയെ കാണില്ല

 

ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട് തൊടുത്ത ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ‘ഫാല്‍ക്കണ്‍ ഹെവി’ക്ക് വഴിതെറ്റി. നിശ്ചയിച്ച പാതയില്‍ നിന്ന് വ്യതിയാനം സംഭവിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിനു പുറത്താണെത്തിയത്.

വ്യവസായ ഭീമന്‍ എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് ആണ് റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് കാര്‍ വേര്‍തിരിഞ്ഞ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്താന്‍ വേണ്ടി സൂര്യനു ചുറ്റുവട്ടത്തിലൂടെയുള്ള പാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്. എന്നാല്‍ കാര്‍ അപ്രതീക്ഷിതമായി പാത തെറ്റി സഞ്ചരിച്ചു. ആദ്യ നിഗമനത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമായാണ് കാറിന്റെ സഞ്ചാരം.

വിക്ഷേപണ ശേഷം ആദ്യത്തെ ആറു മണിക്കൂര്‍ കൃത്യമായ ദിശയില്‍ സഞ്ചരിച്ചു. ഇത് സ്‌പേസ് എക്‌സിലൂടെ ലൈവായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റോക്കറ്റിന്റെ അവസാന എന്‍ജിന്‍ കത്തിത്തീര്‍ന്ന് കാര്‍ ഭ്രമണപഥത്തിലേക്ക് എത്തേണ്ട സന്ദര്‍ഭത്തിലാണ് അപ്രതീക്ഷിത മാറ്റമുണ്ടായത്.

കത്തിയതു തന്നെ പൂര്‍ണമായില്ല. കത്തിയതിനു ശേഷം കാര്‍ സഞ്ചരിക്കേണ്ടതിന്റെ മാപ്പ് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കുള്ളന്‍ ഉപഗ്രഹമായ സീറസിന്റെ ഭ്രമണപഥത്തിന് അടുത്തുകൂടിയായിരുന്നു ഇത്. പക്ഷെ, മസ്‌ക് ട്വീറ്റ് ചെയ്ത മാപ്പില്‍ നിന്ന് വിഭിന്നമായി മറ്റൊരു ദിശയിലൂടെ കാര്‍ സഞ്ചരിക്കുന്നതാണ് പിന്നീടു കണ്ടത്.

Related Topics

Share this story