Times Kerala

2018 ലെ നീറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു: പരീക്ഷ മെയ് ആറിന്

 

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) മെയ് ആറ് ഞായറാഴ്ച നടത്തും. സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്.

എയിംസ്, ജിപ്മര്‍, പുതുച്ചേരി എന്നിവ ഒഴികെയുള്ള രാജ്യത്തിലെ എല്ലാ മെഡിക്കല്‍ കോളജിലേയും എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ ജമ്മു-കാശ്മീര്‍, ആസാം, മേഘാലയ എന്നിവിടങ്ങളിലുള്ള കുട്ടികള്‍ക്ക് ഈ നിയമം ബാധകമല്ല.

എന്‍.ആര്‍.ഐ കുട്ടികള്‍ക്ക് അവരുടെ പാസ്‌പ്പോര്‍ട്ട് നമ്പര്‍ നിര്‍ബന്ധമാണ്. അപേക്ഷാ നടപടികള്‍ മാര്‍ച്ച് 9 വരെ ഓണ്‍ലൈനായി തുടരും. ഹിന്ദി, മറാത്ത, ഒഡിയ, ഇംഗ്ലീഷ്, ബംഗാളി, ആസ്സാമി, തെലുങ്ക്, തമിഴ്, കന്നട, ഗുജറാത്തി, ഉറുദു എന്നീ 11 ഭാഷകളിലായി ഈ വര്‍ഷം പരീക്ഷ നടത്തും.

Related Topics

Share this story