Times Kerala

മാലദ്വീപ് പ്രതിസന്ധി: പ്രസിഡന്‍റ് മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു

 

മാലെ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പ്രസിഡന്‍റ് അബ്ദുള്ള യാമീൻ മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. ഇന്ത്യയെ ഒഴിവാക്കി പാക്കിസ്ഥാൻ, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സഹായം അഭ്യർഥിക്കുന്നതിനായി പ്രതിനിധികളെ അയച്ചിരിക്കുന്നത്.

ഇന്ത്യ സന്ദർശിക്കാനുള്ള മാലദ്വീപിന്‍റെ നീക്കത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം. പ്രധാനമന്ത്രി വിദേശ പര്യടനത്തിനുള്ള തായാറെടുപ്പിലായതും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ സൗദി സന്ദർശനവുമാണ് ഇക്കാര്യത്തിൽ ഇന്ത്യ പിന്തുണക്കാത്തതെന്നും വിവരമുണ്ട്

Related Topics

Share this story