Times Kerala

കെഎസ്ആർടിസി പെന്‍ഷന്‍ പ്രതിസന്ധി; ഇന്ന്‍ രണ്ട് ആത്മഹത്യ കൂടി

 

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു കെഎസ്ആർടിസി ജീവനക്കാരന്‍ കൂടി ആതമഹത്യ ചെയ്തു. തിരുവനന്തപുരം നേമം സ്വദേശി കരുണാകരൻ നാടാർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്പർ സൂപ്രണ്ടിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, കെഎസ്ആർടിസി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക.

 

Related Topics

Share this story