Times Kerala

പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു ;മുഖ്യമന്ത്രി

 
പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു ;മുഖ്യമന്ത്രി

ലോകത്താകെ വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശം അറിയിച്ചു.
രോഗസാധ്യത സംശയിക്കുന്നവർക്ക് ക്വാറന്റൈൻ കേന്ദ്രങ്ങൾ അതത് രാജ്യങ്ങളിൽ ഇന്ത്യൻ എംബസികളുടെ സഹായത്തോടെ ഒരുക്കണം. ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്സുമാർക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.
കേന്ദ്രം നിർദേശിച്ച എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. കൊറോണ അല്ലാത്ത കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സംവിധാനമുണ്ടാക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിച്ചു.
സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയില്ലെന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങൾക്കും ഉണ്ടാകണമെന്നും പക്ഷപാത നിലപാടുകൾ പാടില്ലെന്നും ഊന്നിപ്പറഞ്ഞു.

Related Topics

Share this story