Times Kerala

ഞങ്ങളുടെ പൊന്നോമനയുടെ ചികിത്സ മുടക്കാനാകില്ല, ഹൈദരാബാദിൽ എത്തണം, കഴിയുന്നവർ സഹായിക്കണം; മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അച്ഛൻ

 
ഞങ്ങളുടെ പൊന്നോമനയുടെ ചികിത്സ മുടക്കാനാകില്ല, ഹൈദരാബാദിൽ എത്തണം, കഴിയുന്നവർ സഹായിക്കണം; മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അച്ഛൻ

മകളെ ചികിത്സിക്കാനുള്ള തടസം നീക്കം ചെയ്യണമെന്ന അപേക്ഷയുമായി സോഷ്യൽ മീഡിയയിലൂടെ ഒരു അച്ഛൻ. തന്റെ മകൾക്ക് ഹൈദരാബാദിൽ ആണ് ചികിത്സ നടത്തേണ്ടതെന്നും ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ അതിന് കഴിയാത്ത അവസ്ഥയാണെന്നും വിനീത് എന്നയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം സ്വരൂപിച്ചാണ് തന്റെ മകൾക്കായി ചികിത്സ തേടുന്നതെന്നും ചികിത്സ ഒരു കാരണവശാലും മാറ്റി വയ്ക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വിനീത് വ്യക്തമാക്കിയിട്ടുണ്ട്. മകളെ ചികിത്സിക്കാനായി തന്നെ സഹായിക്കാൻ കഴിയുന്നവർക്ക് ബന്ധപ്പെടാൻ നമ്പറും വിനീത് നൽകിയിട്ടുണ്ട്.വിനീതിന്റെ നമ്പർ: +918086581882.

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:-

ഇതൊരു അപേക്ഷയാണ്. ഞങ്ങളുടെ പൊന്നോമനയുടെ ചികിത്സ ഈ ഘട്ടത്തിൽ നിർത്തിവക്കുക എന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്. ഒരു വയസ്സ് ഒൻപതു മാസം പ്രായം ഉണ്ട് എന്റെ മോൾക്ക്. കഴിഞ്ഞ ഒന്നര കൊല്ലത്തിൽ ഏറെ ആയി അവളെയും കൊണ്ട് ഞങ്ങൾ ഹൈദരാബാദ് പോയി ചികിത്സ തേടുന്നു. ചികിത്സയുടെ ഏകദേശം അവസാന ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെയും സുഹൃത്തുക്കളുടെയും സംഘടനകളുടെയും സഹായത്താൽ പണമെല്ലാം സ്വരൂപിച്ച ഞങ്ങൾക്ക് മുന്നിൽ വലിയൊരു വെല്ലുവിളി ആണ് ഇപ്പൊ ഉള്ളത്. യാതൊരു വിധത്തിലും ഞങ്ങൾക്ക് ഹൈദരാബാദ് പോകാൻ കഴിയുന്നില്ല… എല്ലാവരും നിസ്സഹായരാണ് എന്നാണ് ഒടുവിൽ അറിയുന്നത്. അവിടെ എത്തിയാൽ ട്രീറ്റ്മെന്റ് ചെയ്യാം എന്നാണ് ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന അറിവ്. ഹൈദരാബാദ് LV പ്രസാദ് ഐ ഇൻസ്റ്റിട്യൂട്ടിലും ജൂബിലി ഹിൽസ് ഇൽ ഉള്ള അപ്പോളോ ഹോസ്പിറ്റലിലും ആയി IAC ആണ് ചെയ്യേണ്ടത്. കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഒരിടത്തും ഇങ്ങനെ ഉള്ള ട്രീറ്റ്മെന്റ് ചെയ്യുന്നില്ല എന്നാണ് കിട്ടിയ അറിവ്. ഏതെങ്കിലും വിധത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും പറ്റുമെങ്കിൽ എന്നെ ഒന്ന് കോൺടാക്ട് ചെയ്യുക +918086581882

Related Topics

Share this story