Times Kerala

വിദേശ മലയാളികളുടെ ആശങ്ക അകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം: മുഖ്യമന്ത്രി

 
വിദേശ മലയാളികളുടെ ആശങ്ക അകറ്റാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം:  മുഖ്യമന്ത്രി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് വിദേശ മലയാളികൾക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊറോണാ ബാധിതരല്ലാതെ മരണമടയുന്ന വിദേശ മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യം പരേതരുടെ കുടുംബത്തെ കടുത്ത വൈകാരിക സംഘർഷത്തിലാക്കുന്നു. കാർഗോ വിമാനത്തിൽ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എമ്പസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ല.

Related Topics

Share this story