Times Kerala

കോവിഡ് 19;സീതത്തോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

 
കോവിഡ് 19;സീതത്തോട് ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗുരുനാഥന്‍ മണ്ണ്, ചിപ്പന്‍കുഴി പട്ടികവര്‍ഗ കോളനിയിലെ 35 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പട്ടികവര്‍ഗ വികസനവകുപ്പ് നല്‍കുന്ന 15 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 1 കിലോ കടല, 1 കിലോ ഉപ്പ്, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, സോപ്പ് തുടങ്ങിയവയാണു വിതരണം ചെയ്തത്. മൂഴിയാര്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ ബീനാ മോഹന്‍, എസ്.ടി പ്രമോട്ടര്‍ കൊച്ചുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണു കിറ്റുകള്‍ വിതരണം ചെയ്തത്.

Related Topics

Share this story