Times Kerala

ബാ​ബ​റി മ​സ്​​ജി​ദ് കേസ്; മാർച്ച്​ 14 ലേക്ക്​ മാറ്റി

 

ന്യൂ​ഡ​ൽ​ഹി: ബാ​ബ​റി മ​സ്​​ജി​ദ്​ ഭൂ​മി​യെ ചൊ​ല്ലി​യു​ള്ള അ​വ​കാ​ശ​തർ​ക്ക​ കേസ്​ പരിഗണിക്കുന്നത്​ സു​പ്രീം​കോ​ട​തി മാർച്ച്​ 14 ലേക്ക്​ മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂർത്തിയാകാത്തതിനാലാണ്​ കേസ്​ മാറ്റിയത്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസുമാരായ അശോക്​ ഭുഷൺ, ജസ്​റ്റിസ്​ എസ്​ അബ്​ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. കേസിൽ പരാതിക്കാരുടെ വാദം പൂർത്തിയായ ശേഷമേ കക്ഷി ചേർന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗൾ എന്നിവരു​െട വാദം കേൾക്കാനാവൂയെന്ന്​ കോടതി നിരീക്ഷിച്ചു.

പ​ള്ളി നി​ന്ന ഭൂ​മി മൂ​ന്നാ​യി പ​കു​ത്ത് സു​ന്നി വ​ഖ​ഫ് ബോ​ര്‍ഡി​നും അ​വ​ര്‍ക്കെ​തി​രെ രാ​മ​ക്ഷേ​ത്ര​ത്തി​ന് വേ​ണ്ടി കേ​സ് ന​ട​ത്തി​യ നി​ര്‍മോ​ഹി അ​ഖാ​ഡ​ക്കും രാം​ലാ​ല വി​രാ​ജ്മാ​നും തു​ല്യ​മാ​യി വീ​തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി​യു​ടെ ല​ഖ്നോ ബെ​ഞ്ചി​​​െൻറ വി​ധി. അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​വി​ധി​ക്കെ​തി​രെ മൂ​ന്ന് ക​ക്ഷി​ക​ളും ചേ​ര്‍ന്ന് സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലാ​ണ്​ സു​പ്രീംകോടതി പ​രി​ഗ​ണി​ക്കുന്നത്. കേ​സ്​ നേ​ര​ത്തെ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക​ക്ഷി​ക​ളു​ടെ വാ​ദ​ങ്ങ​ൾ എ​ഴു​തി സ​മ​ർ​പ്പി​ക്കാ​നും രേ​ഖ​ക​ളു​ടെ പ​രി​ഭാ​ഷ സ​മ​ർ​പ്പി​ക്കാ​നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​​ശ്ര നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Related Topics

Share this story