Times Kerala

അമ്മയോട്‌ പിണങ്ങിയ വീടുവിട്ടിറങ്ങി, കൊറോണയെയും പോലീസിനെയും വെട്ടിച്ചു വിദ്യാര്‍ഥിനി കാമുകന്റെ വീട്‌ തേടി കാട്ടുവഴികളിലൂടെ നടന്നത് കിലോമീറ്ററുകളോളം; ഒടുവിൽ പോലീസ് കണ്ടെത്തിയത് കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന്; സംഭവം ഇങ്ങനെ

 
അമ്മയോട്‌ പിണങ്ങിയ വീടുവിട്ടിറങ്ങി, കൊറോണയെയും പോലീസിനെയും വെട്ടിച്ചു വിദ്യാര്‍ഥിനി കാമുകന്റെ വീട്‌ തേടി കാട്ടുവഴികളിലൂടെ നടന്നത് കിലോമീറ്ററുകളോളം; ഒടുവിൽ പോലീസ് കണ്ടെത്തിയത് കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന്; സംഭവം ഇങ്ങനെ

നെടുങ്കണ്ടം: അമ്മയോട്‌ പിണങ്ങി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനി കാമുകന്റെ വീട് തേടി കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്നു. ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്‌നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്‌. അമ്മയോട്‌ പിണങ്ങി തിങ്കളാഴ്‌ചയാണു വീട്‌ വിട്ടിറങ്ങിയത്‌. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍ക്കുകയായിരുന്നു. സി.ഐ: പി.കെ.ശ്രീധരന്‍, കെ. ദിലീപ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി കണ്ടെത്തി.

തമിഴ്‌നാട്‌ തേവാരം പോലീസുമായി ബന്ധപ്പെട്ട്‌ നെടുങ്കണ്ടം സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍, പെണ്‍കുട്ടിയുടെ ചിത്രം എന്നിവ ഇ-മെയില്‍ മുഖാന്തിരം കൈമാരുകയും. തമിഴ്‌നാട്‌ പോലീസ്‌ പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തിയ ശേഷം വിവരം നെടുങ്കണ്ടം പോലീസിനെ അറിയിക്കുകയുമായിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരായ എ.എസ്‌.ഐ: പ്രകാശ്‌, സൂരജ്‌, സന്തോഷ്‌, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത്‌ എത്തി.അവിടെത്തെ പോലീസിന്റെ സഹായത്തോടെ കാല്‍നടയായി നടന്ന്‌ പെണ്‍കുട്ടി താമസിച്ച സഹപാഠിയായ വിദ്യാര്‍ഥിനിയുടെ വീട്‌ കണ്ടെത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയെ നെടുങ്കണ്ടത്ത്‌ എത്തിച്ചു. വൈദ്യ പരിശോധന നടത്തി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Related Topics

Share this story