Times Kerala

കോവിഡ് 19 ;കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം

 
കോവിഡ് 19 ;കര്‍ഷക തൊഴിലാളികള്‍ക്ക് ധനസഹായം

കോവിഡ് 19 ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ ക്ഷേമനിധി അംഗങ്ങളായ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്‍കും. അറുപത് വയസ് പൂര്‍ത്തിയാകാത്തവരും 12 മാസത്തില്‍ കൂടുതല്‍ അംശദായ കുടിശിക വരുത്താത്തവരുമായ സജീവ അംഗങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. കൊറോണ ബാധിച്ചയാള്‍/ നിരീക്ഷണത്തിലുള്ളയാള്‍ എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകന്റെ മൊബൈല്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം നല്‍കണം. agri.worker.pta@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9495717646, 9400598650 എന്നീ വാട്‌സ്ആപ്പ് നമ്പരുകളിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയും പകര്‍പ്പുകളും വ്യക്തതയുള്ളതായിരിക്കണം. കൂടുതല്‍ വിവരം 0468 2327415 എന്ന നമ്പരില്‍ ലഭിക്കും.

Related Topics

Share this story