Times Kerala

“താൻ  മരണത്തെ മുഖാമുഖം കണ്ടു”..! ഇന്ന്  ജീവനോടെ ഇരിക്കാന്‍ കാരണം മനോജേട്ടനാണ്; മഞ്ജുവാര്യര്‍

 
“താൻ  മരണത്തെ മുഖാമുഖം കണ്ടു”..! ഇന്ന്  ജീവനോടെ ഇരിക്കാന്‍ കാരണം മനോജേട്ടനാണ്; മഞ്ജുവാര്യര്‍

വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരിച്ചു വന്നിട്ടും ഇരുകയ്യും നീട്ടി മലയാളികൾ സ്വീകരിച്ച താരമാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി പ്രതി പൂവൻകോഴിയിലെത്തി നിൽക്കുമ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല.ഇപ്പോളിതാ സിനിമാ ഷൂട്ടിങ്ങിനിടെ താനും മരണത്തെ മുഖാമുഖം കണ്ടുവെന്ന് തുറന്നു പറയുകയാണ് താരം.

ലോഹിത ദാസ് ചിത്രമായ സല്ലാപത്തില്‍ ക്ലൈമാക്‌സ് മഞ്ജു ട്രെയിനിന് മുന്നില്‍ ചാടാന്‍ വേണ്ടി ഓടുന്ന രംഗമാണ്. ഷൂട്ടിംഗ് നടക്കുന്ന സമയം ട്രെയിനിന്റെ മുമ്പിലേക്ക് നടന്ന താന്‍ മാറാതെ ഓടി വരുന്ന ട്രെയിന്റെ അടുത്തേക്ക് തന്നെ ഓടി കൊണ്ടിരുന്നു. ആ സമയം ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചെന്ന് മഞ്ജു പറയുന്നു. എന്നാല്‍ ഇത് കണ്ടു കൊണ്ട് നിന്ന മനോജ്‌ കെ ജയന് എന്തോ പന്തികേട് തോന്നിയതുകൊണ്ട് ഓടി വന്നു പിടിച്ചു.

ട്രെയിനിന്റെ ഏതോ ഒരു കമ്പിയിലോ കൊളുത്തിലോ തന്റെ മുടി നാര് തൊട്ടിരുന്നു. പക്ഷേ എങ്ങനെയോ മനോജേട്ടന് എന്നെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണ് മഞ്ജു പറയുന്നു.

മഴവില്‍ മനോരമ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു മഞ്ജുവിന്റെ തുറന്നു പറച്ചിൽ.

Related Topics

Share this story