Times Kerala

“വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്” ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ട്; ജയറാം

 
“വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്” ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ട്; ജയറാം

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരജോടികളും ദമ്പതിമാരുമാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഇവരുടെ വിവാഹം. വെറും ആറ് വര്‍ഷങ്ങള്‍ മാത്രമാണ് പാര്‍വതി സിനിമയില്‍ അഭിനയിച്ചത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്  മുൻപ്  ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയില്‍ പാര്‍വതിയെക്കുറിച്ച്‌ ജയറാം പറഞ്ഞ കാര്യങ്ങളാണ്.

ജയറാമും കാളിദാസും സിനിമയുമായി മുന്നേറുമ്പോള്‍ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാര്‍വതിയാണ്. പാര്‍വതിയുടെ ഏത് സ്വഭാവമാണ് മക്കള്‍ക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനില്‍ ജയറാമിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടിയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

പാര്‍വതിയുടെ എല്ലാ സ്വഭാവങ്ങളും മക്കള്‍ക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നല്‍കിയത്. എന്നാല്‍ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളില്‍ മുറുക്കുന്ന സ്വഭാവമുണ്ട് പാര്‍വതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താന്‍ മക്കളോട് പറയാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.

Related Topics

Share this story