Times Kerala

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് വിട്ടുനല്‍കാന്‍ ഒരുങ്ങുകയാണ് ഐഎസ്എല്‍ ഫുട്‌ബോള്‍ താരം സക്കീര്‍ 

 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് വിട്ടുനല്‍കാന്‍ ഒരുങ്ങുകയാണ് ഐഎസ്എല്‍ ഫുട്‌ബോള്‍ താരം സക്കീര്‍ 

അരീക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ വീട് വിട്ടുനല്‍കാൻ ഒരുക്കമാണെന്ന് ഐഎസ്എല്‍ ഫുട്‌ബോള്‍ താരം സക്കീര്‍ മുണ്ടംപാറ. ക്വാറന്റൈനില്‍ കഴിയാന്‍ പറഞ്ഞിട്ടുള്ളവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ താമസിക്കാന്‍ വീട് ഉപയോഗിക്കാമെന്നാണ് സക്കീര്‍ പറയുന്നത്.മാറിത്താമസിക്കാന്‍ ഇടമില്ലാത്തതിനാല്‍ ആരും ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്എല്ലില്‍ മുംബൈ സിറ്റി, ചെന്നൈയില്‍ എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നിവയ്ക്കായി കളിച്ചിട്ടുള്ളയാളാണ് സക്കീര്‍. രണ്ടു തവണ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

Related Topics

Share this story