Times Kerala

അമിതവണ്ണം കാരണം പുലിമുരുകനിലെ  ജൂലി എന്ന കഥാപാത്രം എനിക്ക് നഷ്ടമായി..!;  നടി ഷർമിലി

 
അമിതവണ്ണം കാരണം പുലിമുരുകനിലെ  ജൂലി എന്ന കഥാപാത്രം എനിക്ക് നഷ്ടമായി..!;  നടി ഷർമിലി

ഒരു  കാലത്ത് തെന്നിന്ത്യയെ മുഴുവൻ തന്റെ സൗന്ദര്യം കൊണ്ട് മയക്കിയ താരമാണ്  ഷർമിലി. എം.ടി വാസുദേവൻ നായരുടെ സിനിമയിൽ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷർമ്മിലി പിന്നീട് ഗ്ളാമർ ലോകത്തെ രാജ്ഞിയായി.

ഇപ്പോളിതാ  അമിതവണ്ണം കാരണം പുലിമുരുകനിലെ  ജൂലി എന്ന കഥാപാത്രം തനിക്ക് നഷ്ടമായെന്നും തുറന്നുപറയുകയാണ് താരം . ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ഷർമിലിയുടെ വാക്കുകൾ ഇങനെ;

2015ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിരുന്നു. എന്നാല്‍ അമിത വണ്ണം കാരണം വേഷം നഷ്ടമായി .ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ടുകളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെയാണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വച്ച് ജൂലിയാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്‌തെങ്കിലും അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ആ കഥാപാത്രം ചെയ്തത് നമിതയാണ്.

Related Topics

Share this story